രോഗികൾക്കുള്ള വിവരങ്ങൾ

ചികിത്സയ്ക്ക് ശേഷം

സുഖം പ്രാപിക്കുന്ന സമയം ചികിത്സാരീതിയും രോഗാവസ്ഥയും ഓരോ ആളുടെയും ആരോഗ്യവും അനുസരിച്ച് മാറും. നിങ്ങൾക്ക് ഡിസ്ചാർജ് സമയത്ത് കിട്ടിയ നിർദേശങ്ങൾക്കാണ് എപ്പോഴും മുൻഗണന.

ആദ്യത്തെ ഏതാനും മണിക്കൂർ

ചികിത്സയ്ക്ക് ശേഷം കുറച്ചു സമയം നിരീക്ഷണത്തിലുണ്ടാകും. ദ്വാരമുണ്ടാക്കിയ ഭാഗത്ത് രക്തസ്രാവമോ വീക്കമോ ഉണ്ടോ എന്ന് നോക്കും. കുറച്ചു നേരം കാലോ കൈയോ അനക്കാതെ വെക്കാൻ പറയാം.

ദ്വാരമുണ്ടാക്കിയ ഭാഗം

ചെറിയ നീലിപ്പ് സാധാരണമാണ്. പറഞ്ഞതുപോലെ ആ ഭാഗം വൃത്തിയായും ഉണങ്ങിയും വെക്കുക. പറഞ്ഞ ദിവസങ്ങൾ വരെ ഭാരം എടുക്കുന്നതും ബലം പിടിക്കുന്നതും ഒഴിവാക്കുക.

ശേഷമുള്ള മരുന്നുകൾ

ചില ചികിത്സകൾക്ക് ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ വേണ്ടിവരും, ചിലപ്പോൾ ദീർഘകാലം. പറഞ്ഞതുപോലെ തന്നെ കഴിക്കുക — ഇടയ്ക്ക് നിർത്തിയാൽ ചെയ്ത ചികിത്സ പാഴാകാം.

തുടർ പരിശോധന

തുടർന്നുള്ള സ്കാനും പരിശോധനയും ചികിത്സയുടെ ഭാഗമാണ്, ഒഴിവാക്കാവുന്ന ഒന്നല്ല. സുഖം തോന്നിയാലും പറഞ്ഞ ദിവസങ്ങളിൽ വരിക.

എപ്പോൾ ഉടൻ സഹായം തേടണം

താഴെ പറയുന്നവയിൽ എന്തെങ്കിലും കണ്ടാൽ കാത്തുനിൽക്കാതെ ചികിത്സ തേടുക.

  • ദ്വാരമുണ്ടാക്കിയ ഭാഗത്ത് രക്തസ്രാവം, പെട്ടെന്ന് കൂടുന്ന വീക്കം, കടുത്ത വേദന
  • വിറയലോടു കൂടിയ പനി
  • ചികിത്സിച്ച കൈയോ കാലോ തണുക്കുക, വിളറുക, മരവിക്കുക, ബലക്കുറവ് വരിക
  • പെട്ടെന്നുള്ള നെഞ്ചുവേദനയോ ശ്വാസംമുട്ടലോ
  • പെട്ടെന്നുള്ള ബലക്ഷയം, മുഖം കോടൽ, സംസാരിക്കാൻ ബുദ്ധിമുട്ട്

അടിയന്തര സാഹചര്യങ്ങൾ

പെട്ടെന്നുള്ളതോ കടുത്തതോ ആയ ഏത് ലക്ഷണത്തിനും അടുത്തുള്ള അത്യാഹിത വിഭാഗത്തിൽ ഉടൻ എത്തുക. സന്ദേശത്തിനോ ഫോമിനോ മറുപടി കാത്തുനിൽക്കരുത്.